വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും
പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു.സ്നേഹ പിതാവായ ദൈവം അങ്ങേക്ക്
നല്‍കിയിരിക്കുന്നസ്വര്‍ഗ്ഗീയവരങ്ങളോര്‍ത്ത്,ഞങ്ങള്‍ സന്തോഷിക്കുന്നു.ഞങ്ങള്‍ അങ്ങയെ
സ്തുതിക്കുന്നു.അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു,ഞങ്ങളുടെ
പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു.വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ
വളര്‍ത്തണമേ.പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ.സേവനത്തിന്റെ
പാതയിലൂടെ ഞങ്ങളെ നയിക്കണമേ.അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍
ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ ആപത്തുകളില്‍ നിന്നു ഞങ്ങളെ
രക്ഷിക്കണമേ.അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.ഞങ്ങളുടെ
എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ.ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ
മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഒരു നല്ല ജീവിതത്തിനുവേണ്ടിയുള്ള വി. കുപ്പർത്തിനോയുടുള്ള പ്രാർത്ഥന
അചഞ്ചലമായ വിശ്വാസത്തോടും, ഭക്തിതീക്ഷണതയോടും കൂടി ഇഹലോക ജീവിതത്തിൽ
സർവ്വശക്തനായ ദൈവത്തിന്റെ വീരോചിതമായ സൂക്തങ്ങളും, വിസ്മയാവഹമായ അത്ഭുതങ്ങളും വിശ്വാസികളുടെ
ഹൃദയങ്ങളിലേക്ക് പകർന്ന്നുല്കിയ മഹീമാവായ കുപ്പർത്തീനോയിലെ വി. ജോസഫേ, അവിടുത്തെ അനുഗ്രഹങ്ങൾ
യാചിച്ചുകൊണ്ട് അങ്ങേ സവിധത്തിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അവർണ്ണനീയമായ
ദൈവീക സ്നേഹത്താൽ അങ്ങയുടെ ആത്മാവ് കത്തിജ്വലിച്ചതുപോലെ, ഞങ്ങളുടെ ഹൃദയങ്ങളിലും ആ ദിവ്യസ്നേഹത്തിന്റെ
അഗ്നികിരണങ്ങൾ വർഷിക്കപ്പെടുവാനും അതുവഴി അനുദിനം ദൈവഹിതം അനുസരിച്ച് ജീവിക്കുവാനും
ഞങ്ങളെ പ്രാപ്തരാക്കണമേ. യേശുനാഥന്റെയും, പരിശുദ്ധ അമ്മയുടെയും നാമങ്ങൾ കേട്ടമാത്രയിൽ
അലൌകീകമായ ആത്മീയനിർവ്രതി പ്രാപിച്ച് ഭൂമിയിൽനിന്ന് അങ്ങ് ഉയർന്നുപ്രാർത്ഥിച്ചു. ഉത്കൃഷ്ടമായ
അങ്ങയുടെ ജീവിത മാതൃക സ്വീകരിച്ച് ഞങ്ങളും, ലൌകീക ബന്ധമറ്റവരായി ജീവിക്കുവാനും ഈ ലോക
ജീവിതത്തിലെ മായാമോഹങ്ങളുടെ ക്ഷണികത മനസ്സിലാക്കി വീഴ്ച്ചകളെയോർത്ത് അനുതപിക്കുവാനും,
മുന്നോട്ടുള്ള ജീവിതപ്രയാണത്തിൽ പാപകറപുരളാതെ ജീവിക്കുവാനും അങ്ങ് ഞങ്ങൾക്കായ് മാദ്ധൃസ്ഥം
വഹിക്കണമേ. സുകൃതസമ്പന്നനായ വി. ജോസഫേ, ഞങ്ങളുടെ വിശ്വാസം ദൃഡപ്പെടുത്തുകയും, പ്രതൃാശയെ
നവീകരിക്കുകയും, സ്നേഹത്തെ പ്രോജ്വലിപ്പിക്കുകയും യേശുവിന്റെ വാസസ്ഥലമാകുന്നതിന് ഇടയാക്കുകയും
ചെയ്യണമേ. ഫലദായകമായ ക്രിസ്തീയ ജീവിതം നയിച്ച് മരണം വഴി നിതൃരക്ഷ പ്രാപിക്കുന്നതിനും
അങ്ങനെ സ്വർഗ്ഗരാജൃത്തിന് അവകാശികളായി മാറുന്നതിനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
ആമ്മേൻ.
വി.സെബസ്ത്യാനോസിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന
വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ
വി.സെബ്സ്ത്യാനോസേ അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക്
ഞങ്ങള്‍ നന്ദിപറയുന്നു.അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകംപേരെ സത്യസഭയിലേക്കാനായിക്കാന്‍
തിരുമനസ്സായല്ലോ.ദൈവസന്നിധിയില്‍ അങ്ങേക്കുള്ള പ്രത്യേകമായ മാദ്ധ്യസ്ഥ ശക്തിയാല്‍ അങ്ങ്
അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ.പാപികളെങ്കിലും അങ്ങേ
സഹായം യാചിക്കുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൌഖ്യമാക്കാനും പ്രത്യേകമായി
ഞങ്ങള്‍ക്കിപ്പോള്‍ എട്ടാം ആവശ്യമായിരികുന്ന ഈ അനുഗ്രഹം(ആവശ്യം പറയുക)സാധിച്ചുകിട്ടുന്നതിന്,അങ്ങയുടെ
ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതായാല്‍ പരമകാരുണികന്റെ മുമ്പില്‍ മാദ്ധ്യസ്ഥം
വഹിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.
വി . യൂദാശ്ലീഹായുടെ നൊവേന
മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്ഭത്തില് ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ .എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ! അങ്ങേ ഈ അനുഗ്രഹത്തെ ഞാന് സദാ ഓര്ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന് വാഗ്ദാനം ചെയ്യുന്നു . ആമ്മേന്
( ഈ പ്രാര്ത്ഥന ദിവസം 9 പ്രാവശ്യം ചൊല്ലുക .9 ദിവസം തുടര്ച്ചയായി ചൊല്ലിയാല് ഏതു കാര്യവും സാധിക്കും .10 ദിവസം ചൊല്ലിയാല് അത് ഒരു കാലവും സഫലമാകതിരിക്കില്ല )
വി.അന്തോണീസിനോടുള്ള പ്രാര്ത്ഥന
ഉണ്ണിസോയുടെ വിശ്വസ്ത സ്നേഹിതനായ വി.അന്തോണീസ്,അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള് നിരവധിയണല്ലോ.മനോസരണത്തോടുകൂടെ അങ്ങയോട് ഞാന് യാചിക്കുന്ന നന്മകള് എനിക്ക് തന്നരുളണമെ.എന്റെ ആത്മശരീരങ്ങളെയും എനിക്കുള്ള എല്ലാറ്റിനെയും അങ്ങയെ ഭാരമെല്പ്പിക്കുന്നു.അങ്ങേ പദാന്തികത്തിലായിരിക്കുമ്പോള് എനിക്ക് യാതൊന്നും ഭയപ്പെടാനില്ല.അപേക്ഷിക്കുന്നവര്ക്ക് എന്നും സഹായമാരുളുന്ന വി.അന്തോണീസ്,അങ്ങേ സഹായം അപ്പേക്ഷിക്കുന്ന എനിക്കു വേണ്ടിയും [ആവശ്യം സമര്പ്പിക്കുക ] എല്ലാവര്ക്കും വേണ്ടിയും പ്രാര്ത്ഥിക്കണമേ.ബലഹീനരെ ശക്തിപ്പെടുത്തുകയും ദു:ഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ.
ആമ്മേന്
വി. അൽഫോൻസാമ്മയുടെ പ്രാർത്ഥന
"ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ .ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ . നീതിസൂര്യനായ എന്റെ ഈശോയെ ,നിന്റെ ദിവ്യകതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ ".
രോഗികള്ക്കുവേണ്ടിയുള്ള പ്രാര്ത്ഥന
ആരോഗ്യവാന്മാര്ക്കല്ല രോഗികള്ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്ത്ഥനകളും പരിഗണിച്ച് രോഗത്താല് വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന് വേണ്ട അനുഗ്രഹങ്ങള് നല്കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്റെ /സഹോദരിയുടെ പക്കല് അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന് .
ആമ്മേൻ .
വി..എവുപ്രാസ്യമ്മയോടുള്ള പ്രാര്ത്ഥന
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങേ സ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ അങ്ങേ വിശ്വസ്ത ധാസിയായ എവുപ്രാസ്യമ്മയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
പരി.കര്മ്മല അമ്മേ,വി.യൌസേപ്പിതാവേ ,ഞങ്ങളുടെ പിതാവായ മാർതോമാശ്ലീഹായെ,സകലവിശുദ്ധരെ ,വാഴ്ത്തപെട്ട എവുപ്രാസ്യമ്മയുടെ മഹാത്വീകരണത്തിനുവേണ്ടി പരിശുദ്ധ ത്രിത്വത്തിൻ മുൻപിൽ നിങ്ങൾ മാദ്ധ്യസ്ഥം വഹിക്കണമേ.
പിതാവായ ദൈവമേ, ഞങ്ങളിപ്പോൾ അപേക്ഷിക്കുന്ന പ്രതേക അനുഗ്രഹം .................................. അങ്ങയുടെ മഹത്വത്തിനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ നാമകരണത്തിനും ഉതകുന്നവിധം ഞങ്ങൾക്ക് നല്കണമേയെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
ആമ്മേൻ . 3 ത്രിത്വ.
വി.ചാവറയച്ചനോടുള്ള പ്രാര്ത്ഥന
കേരള ക്രിസ്തീയ സഭയ്ക്ക് നവജീവന് നല്കുവാന് ദൈവത്താല് തെരഞ്ഞെടുക്കപ്പെട്ട മാര് കുരിയാക്കോസ് ഏലിയാസ് പിതാവേ,അങ്ങേ എളിയ മക്കളായ ഞങ്ങള് അങ്ങയെ വണങ്ങി നമസ്കരിക്കുന്നു.ദൈവത്തിന്റെ കൃപാവരം അങ്ങില് ഒട്ടും നഷ്ട്ടമായി പോകാതെ വി.പൗലോസ് ശ്ലീഹായെപ്പോലെ ദൈവേഷ്ടത്തോട് പൂര്ണ്ണമായി സഹകരിച്ചുകൊണ്ട് ജീവിച്ചതിനാല് ദൈവം അങ്ങില് സംപ്രീതനായി.ദൈവസ്തുതിക്കും ആത്മാക്കളുടെ രക്ഷക്കുമായി നിരവധി മഹത്തായ കാര്യങ്ങള് അങ്ങയെക്കൊണ്ട് ചെയിക്കുകയും,അങ്ങേ ആത്മാവിനെ വിഷിഷ്ടപുണ്യങ്ങളാല് അലങ്കരിക്കുകയും,സ്വര്ഗ്ഗത്തില് അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നതില് ഞങ്ങള് അങ്ങയോട് ചേര്ന്ന് ദൈവത്തിന് സ്തുതിയും സ്തോത്രവും അര്പ്പിക്കുന്നു.പ്രിയമുള്ള പിതാവേ,സൈന്യങ്ങളുടെ കര്ത്താവായ ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല് എരിഞ്ഞിരുന്ന ഏലിയാ പ്രവാജകനെപ്പോലെ ദൈവിക തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷക്കായി ജീവിതകാലം മുഴുവന് അദ്ധാനിച്ച അങ്ങയെ അനുകരിച്ച് അങ്ങേ മക്കളായ ഞങ്ങളും ദൈവത്തിന് പ്രീതികരമാം വിധം ജീവിചിരിക്കുനതിനു വേണ്ട ദൈവ കൃപയും അതോടുകൂടി ഇപ്പോള് ഞങ്ങള് അപേക്ഷിക്കുന്ന അനുഗ്രഹങ്ങളും ................. അങ്ങേ മാദ്ധ്യസ്ഥം വഴി ലഭിച്ചുതരണമെന്ന് ഞങ്ങള് വിനയപൂര്വ്വം അപേക്ഷിക്കുന്നു . ആമ്മേന്
വാ.മറിയം ത്രേസ്യയോടുള്ള പ്രാര്ത്ഥന
സര്വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുള്ള സ്നേഹത്താല് കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികള്ക്കും ആര്ത്തര്ക്കും അത്താണി യാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താല് നിറക്കുവാന് ജീവിതം സമര്പ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയില് വണങ്ങപ്പെടുവാന് കൃപചെയ്യണമേ. പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ ,വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള് അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില് നിന്നും ഞങ്ങള്ക്ക് ലഭിച്ച് തരണമെ. ആമ്മേന് .
1 സ്വര്ഗ, 1 നന്മ ,1 ത്രിത്വ
.
വൈദീകര്ക്കുവേണ്ടി പ്രാര്ത്ഥന
നിത്യപുരോഹിതനായ ഈശോ ,അങ്ങേ ദാസന്മാരായ വൈദീകര്ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില് അഭയം നല്കണമേ .അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ .അങ്ങേ വിലയേറിയ തിരുരക്തത്താല് നനയുന്ന അവരുടെ നാവുകളെ നിര്മ്മലമായി കാത്തുകൊള്ളണമേ .ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ .അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്നിന്നു ക സംരക്ഷിക്കട്ടെ .അവരുടെ പ്രയത്നങ്ങള് ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ .അവരുടെ ശുശ്രൂഷ ലഭിക്കുന്നവര് ഇഹത്തില് അവരുടെ ആനന്ദവും ആശ്വാസവും പരത്തില് നിത്യസഭാഗ്യത്തിന്റെ മകുടവുമായി ഭവിക്കട്ടെ .
ആമ്മേന്
വി.റപ്പായേല് മാലാഖ
ഞങ്ങളുടെ പ്രാര്ത്ഥനകള് ദൈവ സമക്ഷം സമര്പ്പിക്കുന്നവനായ വി.റപ്പായേല് മാലാഖയേ ,അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥം മൂലം ഞങ്ങള്ക്കു കൈവന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്ക്കും ഞങ്ങള് അങ്ങേക്കു നന്ദി പറയുന്നു .ശരിയായ ജീവിതാന്തസ്സിലേക്ക് ഞങ്ങളെ നയിക്കണമേ .അനുദിന ജീവിതയാത്രയില് അങ്ങ് ഞങ്ങളുടെ സംരക്ഷകനായിരിക്കുകയും ,എല്ലാവിധ അപകടങ്ങളില്നിന്നും പൈശാചിക ആക്രമണങ്ങളില്നിന്നും കാത്തു കൊള്ളുകയും ചെയണമേ .ഇപ്പോഴും എപ്പോഴും എന്നേക്കും . ആമ്മേന്
ശിശുക്കള്ക്കുവേണ്ടിയുള്ള പ്രാര്ത്ഥന
ശിശുക്കളെ അടുത്തു വരുവാന് അനുവദിക്കുകയും ശിശുസഹജമായ നിഷ്കളങ്കത സ്വീകരിക്കുവാന് ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടില് സമര്പ്പിച്ച് പ്രാര്ത്ഥിക്കുന്നു.ശിശുക്കളെ അനുഗ്രഹിക്കണമേ.പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില് വളരുവാന് അവരെ അനുഗ്രഹിക്കണമേ.എല്ലാവിധ തിന്മയുടെ സ്വാധീനത്തില് നിന്നും അവരെ സംരക്ഷിക്കുകയും,അവരുടെ വിശുദ്ധിയില് ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ.തിന്മയേശാത്തവിധം കുടുംബങ്ങളില് അവര് സുരിക്ഷിതരും,ദൈവകരങ്ങളില് സംരക്ഷിതരുമാകട്ടെ.പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ.തിരുക്കുടുംബത്തിന്റെ സ്നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേന് .
വിശുദ്ധരായ കാവല്മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.

Great effort!! Minu .....god bless
ReplyDeleteGod Bless you for this great effort.....
ReplyDelete